Friday, November 22, 2024
spot_imgspot_img
HomeKeralaമാധ്യമ വേട്ടയ്ക്കെതിരെ എഐവൈഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

മാധ്യമ വേട്ടയ്ക്കെതിരെ എഐവൈഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കോട്ടയം: കേന്ദ്രസർക്കാരിന്റെ മാധ്യമ വേട്ടയ്ക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ന്യൂസ് ക്ലിക്ക് പോർട്ടൽ എഡിറ്റോറിയൽ ചീഫ് പ്രബീർ പൂർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി തുടങ്ങിയ മാധ്യമ പ്രവർത്തിക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് നിശബ്ദരാക്കാനുള്ള നടപടികൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യ പ്രവര്‍ത്തനത്തിന് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കൂടിയേ തീരു.മാധ്യമങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് ബിജെപിയുടെ ശ്രമം.ഇത് ഫാസിസ്റ്റ് നിലപാടാണ്.

ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ലയനമാണ് ഫാസിസം.സമീപകാല സംഭവവികാസങ്ങള്‍ ഫാസിസ്റ്റ് ഭരണത്തിന്റെ എല്ലാ ലക്ഷണങ്ങളെയും പ്രകടമാക്കി തുടങ്ങിയിരിക്കുന്നു.ന്യൂസ് ക്ലിക്ക് ജീവനക്കാരെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. ജനാധിപത്യം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ രാജ്യത്ത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് സാഹചര്യമുണ്ടാകണം.

അതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ അപലപിപ്പിക്കാനും പരാജയപ്പെടുത്താനും ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമ്മാസ് ലത്തീഫ്, രാജേഷ് കെ കെ, എൻ എസ് സന്തോഷ് കുമാർ, നന്ദു ജോസഫ്, അരുൺകുമാർ ടി ആര്‍, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares