ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരമാണ് എഐവൈഎഫ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
അയിത്തത്തിലും തൊട്ടു കൂടായ്മയിലും ഇപ്പോഴും വിശ്വസിക്കുന്ന മനുഷ്യർ ആധുനിക കേരളത്തിൽ ഉണ്ടെന്നത് ഞെട്ടിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ നവോത്ഥാന മുന്നേട്ടങ്ങൾ നടന്ന നാടാണ് കേരളം. ആയിരങ്ങൾ ജീവൻ കൊടുത്തു നേടിയെടുത്ത സാമൂഹിക പരിഷ്കരണ, നവോത്ഥാന മൂല്യങ്ങൾ പിന്നോട്ടടിക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും എഐവൈഎഎഫ് വ്യക്തമാക്കി.
സമൂഹത്തിനു മാനക്കേടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിരോധം തീർക്കാൻ മതേതര, ജനാധിപത്യ സംഘടനകൾ മുന്നോട്ടു വരണം. ജാതി വിവേചനത്തിന് എതിരെ ശക്തമായ പോരാട്ടങ്ങളുമായി എഐവൈഎഫ് മുന്നോട്ടു പോകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.