Monday, November 25, 2024
spot_imgspot_img
HomeKeralaസിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി വിധി സ്ത്രീ വിരുദ്ധം: എഐവൈഎഫ്

സിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി വിധി സ്ത്രീ വിരുദ്ധം: എഐവൈഎഫ്

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ കോടതിയുടെ പരാമർശം സ്ത്രീ വിരുദ്ധമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി. കോടതിയുടെ വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരവുമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ പ്രതി ഹാജരാക്കിയ ഫോട്ടോകൾ തെളിവായെടുത്താണ് കോടതി നിലപാടെടുത്തത്. യുവതിയുടെ ശരീരഭാഗങ്ങൾ കാണുന്ന നിലയിലായിരുന്നു ഫോട്ടോ. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares