തിരുവനന്തപുരം: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമറിയിച്ച് എഐവൈഎഫ്. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. വലിയ കൊള്ളയടിയാണ് ഈ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും, സെക്രട്ടറി ടി ടി ജിസ്മോനും വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്സിഡി പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും,പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എഐവൈഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.