കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ മഹത്വം പാലിക്കണമെന്നും ബിജെപിയുടെ കൈയ്യിലെ പാവയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരായി നിരന്തരം ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച് വാർത്തകളിൽ ഇടം പിടിക്കാനാണ് ഗവർണർ പരിശ്രമിക്കുന്നത്. ഈ നിലപാടുകളുമായിട്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെങ്കിൽ ഗവർണർ പദവി രാജിവെച്ച് ബിജെപിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.