കൊച്ചി: ടീസ്റ്റ സെതല്‍വാദ്, ബി.ആര്‍. ശ്രീകുമാര്‍ ,സഞ്ജീവ് ഭട്ട്, മുഹമ്മദ് സുബൈര്‍, തുടങ്ങിയ മനുഷ്യവകാശ പ്രവര്‍ത്തകരെ തുറങ്കില്‍ അടച്ച കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യവകാശ പ്രവര്‍ത്തകരെ തുറങ്കലില്‍ അടച്ച കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യവകാശ ലംഘനത്തിനെതിരെ എഐവൈഎഫ്. രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിക്ഷേധ സായാഹ്നം സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക എന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ മുഖമുദ്രയാണ് എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന പരിശ്രമങ്ങളെ ജനാധിപത്യം എന്ന മഹനീയ സങ്കല്‍പ്പങ്ങളെ ഇല്ലാതാക്കും ജനാധിപത്യ സംരക്ഷണത്തിനായി വിശാലമായ ഐക്യം രാജ്യത്ത് വളര്‍ത്തി കൊണ്ടുവരാന്‍ എഐവൈഎഫ് പരിശ്രമങ്ങള്‍ തുടരുമെന്നും പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടിസിസന്‍ജിത്ത് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആര്‍ റെനീഷ്, ആല്‍വിന്‍ സേവ്യര്‍, സി.എ.സതീഷ്, എ.സഹദ്, പി.എ.നിസാം മുദ്ധീന്‍, ജി.ഗോകുല്‍ ദേവ് ,അസലഫ് പാറേക്കാടന്‍, വി.എസ്.സുനില്‍കുമാര്‍, റോക്കി ജിബിന്‍, എന്‍.ആര്‍.ഋഷികേഷ് എന്നിവര്‍ പ്രസംഗിച്ചു.