തിരുവനന്തപുരം: തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുമെന്നുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന അഹന്ത നിറഞ്ഞതാണ്. ആര്‍എസ്എസിന് വിടുവേല ചെയ്യുന്ന ഗവര്‍ണറുടെ കള്ളി പുറത്തുവന്നതിന്, ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിച്ച് പകപോക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് എഐവൈഎഫ് വ്യക്തമാക്കി.
ഗവര്‍ണര്‍ പദവിയുടെ അന്തസ്സിനെ പറ്റി വാചാലനാകുന്ന ആരിഫ് മുഹമ്മദ് ഖാന്‍, താന്‍ തികഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആ പദവിയുടെ അന്തസ്സ് പൂര്‍ണമായും നശിപ്പിച്ചു കളഞ്ഞിരുന്നു. സംഘപരിവാറിന് വേണ്ടി കുഴലൂതുന്ന ഗവര്‍ണര്‍, സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുകയാണ്.
മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് മന്ത്രിമാരെ നിയമിക്കുക എന്ന ഭരണഘടനാ കര്‍ത്തവ്യം മാത്രമാണ് ഗവര്‍ണര്‍ക്ക് ചെയ്യാനുള്ളത്. മന്ത്രിസഭയില്‍ നിന്ന് ഒരാളെ നീക്കണമെങ്കിലും മുഖ്യമന്ത്രി പറയണം. ഇതൊന്നും അറിയില്ലെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍തന്നെ ഒരു ഭരണഘടനാ ക്ലാസില്‍ ചേരണം. ഇല്ലെങ്കില്‍ ഭരണഘടന എന്തെന്നും അതിന്റെ മൂല്യങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണെന്നും ജനാധിപത്യ ബോധ്യം എന്തെന്നും എഐവൈഎഫ് ഗവര്‍ണറെ പഠിപ്പിക്കും. ജനാധിപത്യ സംവിധാനത്തിനെ മാനിച്ച് പ്രവര്‍ത്തിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.