Friday, November 22, 2024
spot_imgspot_img
HomeKeralaകേരളത്തിന്റെ മത നിരപേക്ഷതയും സാമൂദായിക സാഹോദര്യവും തകർക്കുവാനുളള ശ്രമം; കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുത്: എഐവൈഎഫ്

കേരളത്തിന്റെ മത നിരപേക്ഷതയും സാമൂദായിക സാഹോദര്യവും തകർക്കുവാനുളള ശ്രമം; കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുത്: എഐവൈഎഫ്

തിരുവനന്തപുരം: കേരളത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കുവാൻ ലക്ഷ്യമിട്ട് നിർമ്മിച്ചിരിക്കുന്ന സിനിമയായ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് എഐവൈഎഫ്. കേരളത്തിന്റെ മത നിരപേക്ഷതയും സാമൂദായിക സാഹോദര്യവും തകർക്കുവാൻ നിരവധി ഗൂഢതന്ത്രങ്ങളും വിഭലശ്രമങ്ങളും നടത്തിയ സംഘ പരിവാരങ്ങൾ കേരള സ്റ്റോറി എന്ന സിനിമയിലൂടെ പുതിയ കുതന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

അവാസ്തവവും നുണകളും കുത്തി നിറച്ച് നിർമ്മിച്ചിട്ടുള്ള കേരള സ്റ്റോറിയുടെ ടീസറിൽ പറയുന്നത് കേരളം ഇരുപത് വർഷത്തിനുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റാകും എന്നാണ്. 32,000 ലവ്ജിഹാദ് കേരളത്തിൽ നടന്നുവെന്നും അവർ ഇന്ന് ഐഎസ് തീവ്രവാദികളാണ് എന്നുമുള്ള അത്യന്തം അപകടകരമായ നുണയാണ് ടീസറിലൂടെ അവർ പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് വരുത്തുന്ന ചിത്രത്തിനെതിരെ തുടക്കം മുതൽ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് ഒരു യുവതി ഐസിസിൽ എത്തുന്നതാണ് ട്രെയിലറിന്റെ പ്ലോട്ട്. കഴിഞ്ഞ നവംബറിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.

കേരളത്തിൽനിന്ന് 32,000 സ്ത്രീകളെ നിർബന്ധപൂർവം മതംമാറ്റി ഐ.എസിൽ ചേർക്കാൻ സിറിയയിലേക്കും യമനിലേക്കും അയച്ചെന്ന ആരോപണമാണ് കേരളാ സ്റ്റോറിയുടെ ടീസർ മുന്നോട്ട് വെച്ചത്.

വാസ്തവ വിരുദ്ധമായ ഇത്തരം ആരോപണങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ട്രെയ്‌ലർ. ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകൾ നടത്തുന്ന പെൺവാണിഭ സംഘത്തിൽ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ.എസിൽ ചേരാൻ നിർബന്ധിതയാകേണ്ടി വന്നു എന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares