പെരിങ്ങോട്ടുകര: തൊഴിലില്ലായ്മ രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ,യുവാക്കളേയും ജനാധിപത്യത്തെയും മോഡി സർക്കാർ വെല്ലുവിളിക്കുകയാണെന്ന് എഐവൈഎഫ്. യുവതയെ വഞ്ചിക്കുന്ന മോഡി സർക്കാരിനെതിരെ എഐവൈഎഫ് പെരിങ്ങോട്ടുകരയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ ക്യാമ്പയിൻ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുന്നതും, അഭിസംബോധന ചെയ്യുന്നതും സ്വാഗതാർഹമാണ്. എന്നാൽ മുൻ കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളും തിരക്കഥയുമായി മോഡി കേരളത്തിലെ യുവാക്കളെ സമീപിക്കുന്നത് പരിഹാസ്യമാണെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. സെലക്ടീവായ ബി.ജെ.പി അനുയായികൾ ചോദിക്കുന്ന ചോദ്യങ്ങൾ എങ്ങനെയാണ് രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങളിലുള്ള പ്രതിഫലനമാകുന്നതെന്നും എഐവൈഎഫ് ചോദിച്ചു.
എഐവൈഎഫ് ആന്ധ്രാപ്രദേശ് പ്രകാശം ജില്ലാ പ്രസിഡൻ്റ് സ.കെ.ഈശ്വർ, മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, മണ്ഡലം ജോ. സെക്രട്ടറി സംഗീത മനോജ് തുങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് എം.ജെ. സജൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗങ്ങയായ നിതിൻ.ടി,ജിഹാസ്, അക്ഷയ് മാമ്പുള്ളി, വിവേക് വിജയൻ, അജിത്ത് നമ്പി തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. മണ്ഡലം ജോ. സെക്രട്ടറി സൂരജ് കാരായി നന്ദി പറഞ്ഞു.