തിരുവനന്തപുരം: എത്ര റോഡ് ഷോ നടത്തിയാലും കേരളം സംഘ പരിവാറിനും ബിജെപിക്കും മുന്നിൽ ജനാധിപത്യ മതേതര കേന്ദ്രമായി തന്നെ നിലനിൽക്കുമെന്ന് തുറന്നടിച്ച് എഐവൈഎഫ്. നരേന്ദ്ര മോദിയുടെ ആഴ്ചകളുടെ വ്യതാസത്തിലുള്ള രണ്ടാമത്തെ റോഡ് ഷോ കൊച്ചിയിൽ നടക്കാനിരിക്കെയാണ് എഐവൈഎഫ് പ്രസതാവനയുമായി രംഗത്തെത്തിയത്.
കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കി ഒരു സീറ്റ് നേടിയെടുക്കാം എന്നാണ് ബിജെപിയും മോദിയും വ്യാമോഹിക്കുന്നത്. അത് വെറും ചപല വ്യാമോഹമായി നിലനിൽക്കും. ഇടതുപക്ഷം കോട്ട കെട്ടി കാവൽ നിൽക്കുന്ന കേരള മണ്ണിൽ വർഗീയ വിഷം പടർത്താനുള്ള ബിജെപിയുടെ ഓരോ നീക്കവും ചെറുത്തു തോൽപ്പിക്കപ്പെടുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ പറഞ്ഞു.