സ്ത്രീ ശാക്തീകരണമെന്ന നിലയിൽ മോദിയുടെ തൃശൂർ സന്ദർശനത്തെ വലിയ സംഭവവികാസമായിട്ടാണ് ബിജെപി കൊട്ടി ആഘോഷിക്കുന്നതെന്ന് എഐവൈഎഫ് വ്യക്തമാക്കി. തൃശൂർ സ്വപ്നം കണ്ടാണ് ബിജെപിയും മോദിയും കേരളത്തിൽ ഇമ്മാതിരി നാടകങ്ങളെല്ലാം അരങ്ങേറ്റുന്നതെങ്കിൽ അത് ഒരിക്കലും സാധ്യമാകില്ലെന്നും കേരള ജനതക്ക് വർഗീയവാദികളെ അകറ്റി നിർത്താനുള്ള കഴിവുണ്ടെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീ ശക്തിയാണ് മോദിയുടെയും ബിജെപിയുടെയും ലക്ഷ്യമെങ്കിൽ എന്തുകൊണ്ടാണ് മണിപ്പൂരിലെ സ്ത്രീകളോട് മാപ്പ് പറയാൻ ഇവർ തയ്യാറാകാത്തതെന്ന് എഐവൈഎഫ് ചോദിച്ചു. കേരളത്തെ ലക്ഷ്യം വെച്ച് ബിജെപി നടത്തുന് പ്രവർത്തനങ്ങളെല്ലാം വെറുതെയായി പോവുകയേയുള്ളു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പോലെ ഇവിടുത്ത ജനങ്ങളെ മോദിയുടെ ഗിമിക്ക് കാട്ടി വീഴ്ത്താമെന്നുളളത് വെറും വ്യാമോഹമാണ്.
തൃശൂർ എടുക്കാൻ വന്ന സുരേഷ് ഗോപിക്കും കേരളത്തെ മൊത്തതിൽ എടുക്കാൻ വന്ന മോദിക്കുമുളള മറുപടി വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ മലയാളികൾ നൽകിയിരിക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.