തിരുവനന്തപുരം: യുവം ബി ജെ പി യുടെ രാഷ്ട്രീയ നാടകമാണമെന്ന് തുറന്നടിച്ച് എഐവൈഎഫ് . വർഗീയത മാത്രം പറയുന്ന മോദിയെ കൊണ്ട് വികസനം എന്ന് പറയിപ്പിച്ചത് കേരളത്തിന്റെ നേട്ടമാണെന്നു എഐവൈഎഫ് പ്രസ്തവാനയിൽ പറഞ്ഞു.
ഇന്നലെയായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 എന്ന പരിപാടി നടന്നത്. അതേസമയം,സംവാദം പ്രതീക്ഷിച്ച യുവം 2023ൽ സംവാദമുണ്ടായില്ല. പങ്കെടുത്ത യുവത പ്രധാനമന്ത്രിയുടെ പ്രഭാഷണം കേട്ട് മടങ്ങി.
രാഷ്ട്രീയ വേദിയല്ലെന്നു പറഞ്ഞ് കബളിപ്പിച്ചാണ് ബിജെപി പ്രൊഫഷണൽ കോളേജുകളിൽ നിന്നടക്കം ഓൺലൈൻ രജിസ്ട്രേഷൻ നടത്തി വിദ്യാർഥികളെ തേവര എസ്എച്ച് കോളേജ് വേദിയിൽ എത്തിച്ചത്. രാഷ്ട്രീയമില്ലെന്നു കാണിക്കാൻ ബിജെപി കൊടികൾ ഒഴിവാക്കാൻ ശ്രദ്ധിച്ചു. എന്നാൽ സ്വന്തം സർക്കാരിനെ പുകഴ്ത്തി, കേരള സർക്കാരിനെ കുറ്റപ്പെടുത്താനായിരുന്നു മോദിയുടെ ശ്രമം.