Friday, November 22, 2024
spot_imgspot_img
HomeKeralaനാഷണൽ മെഡിക്കൽ കമ്മീഷനെ മതവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹം: എഐവൈഎഫ്

നാഷണൽ മെഡിക്കൽ കമ്മീഷനെ മതവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹം: എഐവൈഎഫ്

നാഷണൽ മെഡിക്കൽ കമ്മീഷനെ മതവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ അശോകസ്തംഭത്തിന് പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇത്തരം നടപടിയിലൂടെ ഭരണഘടന മുന്നോട്ടുവെയ്‌ക്കുന്ന ആശയങ്ങളുടെ ലംഘനവും മതനിരപേക്ഷതയെ കാവിവത്‌കരണത്തിലൂടെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.

മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത്. ലോ​ഗോ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോ​ഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ബിജെപി അടക്കമുള്ള സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടയ്ക്കാണ് ദേശീയ ചിഹ്നത്തിനെപോലും അവ​ഗണന സമ്മാനിക്കുന്ന കേന്ദ്രസർക്കാരിന്റെ പുതുയനീക്കം.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്. റെയിൽവേ മന്ത്രാലയം കേന്ദ്രസർക്കാരിന് സമർപ്പിച്ച ശുപാർശകളിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയിരുന്നു. ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോ​ഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരത് എന്ന് ഉപയോ​ഗിക്കുന്നതിൽ തെറ്റില്ല എന്നുമാണ് വിഷയത്തിൽ കേന്ദ്രസർക്കാർ നൽകുന്ന മറുപടി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares