Thursday, November 21, 2024
spot_imgspot_img
HomeKeralaബിജെപിയുടെ തെരഞ്ഞെടുപ്പ് പിആർ ഗിമ്മിക്ക്; കേരളത്തെ പാടെ അവഗണിച്ചു, യുവാക്കൾക്ക് നിരാശ: കേന്ദ്ര ബജറ്റ് പൂർണ...

ബിജെപിയുടെ തെരഞ്ഞെടുപ്പ് പിആർ ഗിമ്മിക്ക്; കേരളത്തെ പാടെ അവഗണിച്ചു, യുവാക്കൾക്ക് നിരാശ: കേന്ദ്ര ബജറ്റ് പൂർണ പരാജയം

തിരുവനന്തപുരം: ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഗിമ്മിക്കുകൾ മാത്രമാണ് ഇത്തവണത്തേയും കേന്ദ്ര ബജറ്റിലുള്ളതെന്ന് കുറ്റപ്പെടുത്തി എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന നേതൃത്വം പുറത്തുവിട്ട പ്രസ്താവനയിലാണ് ബജറ്റിൽ കേരളത്തോട് കാണിച്ച അവ​ഗണനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളത്തെ പാടെ അവഗണിച്ച ബജറ്റിൽ, നിർമ്മല സീതാരാമൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് പിആർ വർക്ക് നടത്താൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടപത്തി.

മോദി സർക്കാരിന്റെ പരാജയങ്ങൾ ശരിവയ്ക്കുന്ന ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഈ ബജറ്റിലും അഡ്രസ് ചെയ്യപ്പെട്ടില്ല. നികുതികൾ വർധിപ്പിച്ചു. പിഎം കിസാൻ യോജനയിൽ ഇൻഷുറൻസ് കമ്പനികൾക്കാണ് നേട്ടം, കർഷകർക്കല്ല. യുവാക്കൾക്ക് പ്രയോജനമാകുന്ന ഒരു പദ്ധതി പ്രഖ്യാപനം പോലും ബജറ്റിൽ ഇല്ല.

ഈ ബജറ്റിലും രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. അദാനിയുടെയും അംബാനിയുടെയും ആഗ്രങ്ങൾ സഫലമാക്കാൻ വേണ്ടി നിർമ്മല സീതാരാമനും മോദിയും ഏതറ്റം വരെയും പോകുമെന്ന് വീണ്ടും തെളിയിച്ചു. യുവാക്കളെയും കർഷകരെയും സാധാരണക്കാരേയും സംബന്ധിച്ച് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനും പ്രസിഡന്റ് എൻ അരുണും പ്രസ്താവനയിൽ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares