തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം.സര്‍ക്കാര്‍ നടപടി അഭ്യസ്ഥവിദ്യരായ നൂറുകണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്നതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം യുവജനങ്ങളോടുള്ള ദ്രോഹമാണ്. ഈ തീരുമാനം തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുള്ളു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അജണ്ടയിലെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് ശരിയായ നടപടിയല്ല. ഉത്തരവ് പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍ പ്രായം വര്‍ധനവിനും നിയമന നിരോധനത്തിനും എതിരെ യുവജനങ്ങള്‍ നടത്തിയ ശക്തമായ സമരത്തിന്റെ കൂടി ഫലമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. ഈ നടപടി തൊഴിലിനായി കാത്തിരിക്കുന്ന യുവജനങ്ങളോടുള്ള വഞ്ചനയാണ്. ഒഴിവുകള്‍ നികത്താതെ യുവജനങ്ങളുടെ ഭാവി വെച്ചു പന്താടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് പിന്നാലെ, സംസ്ഥാന സര്‍ക്കാരും യുവജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിലേക്ക് കടന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.