തിരുവനന്തപുരം: മതേതര കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന തരത്തിൽ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തെ കലാപ ഭൂമിയാക്കാൻ ബോധപൂർവ്വമായി വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ മതേതര സമൂഹം ഉണർന്നു പ്രവർത്തിക്കണം. കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച് നിയമനടപടികളിൽ നിന്ന് രക്ഷപ്പപ്പെടാനുള്ള ഗൂഡ ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്.
ഇത്തരം പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഉത്തരവാദികളായ നേതാക്കന്മാരെ ഉടൻ അറസ്റ്റ് ചെയ്യാൻ അധികാരികൾ തയ്യാറാവണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.