Thursday, November 21, 2024
spot_imgspot_img
HomeKeralaബിജു പ്രഭാകറിന്റെ തുഗ്ലക് നടപടികൾ അംഗീകരിക്കില്ല; രൂക്ഷ വിമർശനവുമായി എഐവൈഎഫ്

ബിജു പ്രഭാകറിന്റെ തുഗ്ലക് നടപടികൾ അംഗീകരിക്കില്ല; രൂക്ഷ വിമർശനവുമായി എഐവൈഎഫ്

തിരുവനന്തപുരം: ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകുമെന്ന കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഎഫ്. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്റെ നീക്കം ഇടത് സർക്കാർ അംഗീകരിക്കരുതെന്നും എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുന്ന കെഎസ്‌ആർടിസി തൊഴിലാളികൾക്ക് പുതിയ നിർദ്ദേശം ഇരുട്ടടിയാകും. സ്വന്തം നിലയ്ക്ക് ശമ്പളം നൽകാനുള്ള ക്രിയാത്മക നടപടികൾ വേണം കെഎസ്ആർടിസി മാനേജ്മെന്റ് സ്വീകരിക്കേണ്ടത്. അല്ലാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന തുഗ്ലക് പരീക്ഷണങ്ങൾ ആകരുത്.

മറ്റു പൊതു മേഖല സ്ഥാപനങ്ങളെ സഹായങ്ങൾ നൽകി ഉയർത്തി കൊണ്ടു വരുന്നതു പോലെ സാധാരണക്കാരൻ യാത്രക്കായി ആശ്രയിക്കുന്ന കെഎസ്ആർടിസിക്കും വേണ്ടവിധത്തിലുള്ള സഹായങ്ങൾ നൽകി സർക്കാർ കൂടെ നിൽക്കണം.

ഒരു മനുഷ്യായസ്സു മുഴുവൻ കെഎസ്ആർടിസിയിൽ സേവനമനുഷ്ടിച്ചവർക്ക് അവരുടെ അവകാശമായ പെൻഷൻ കൃത്യമായി നൽകുവാൻ സർക്കാർ ഇടപെടണം.
തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന്‌ കെഎസ്ആർടിസി മാനേജ്‌മെന്റ് പിന്തിരിയണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തൊഴിലാളികൾക്ക് പിന്തുണ നൽകി സമരത്തിലേക്ക് നീങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രഡിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares