ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡ് അത്യന്തം അപലപനീയമാണ്. ന്യൂസ് ക്ലിക്കിന് എതിരെ യുഎപിഎ ചുമത്തിയിട്ടുമുണ്ട്.
സംഘപരിവാറിനെയും ബിജെപി സര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. സത്യാന്തരകാലത്ത്, ഫാസിസ്റ്റുകളുടെ നുണ പ്രചാരണങ്ങള്‍ ചെറുക്കാനായി ന്യൂസ് ക്ലിക്ക് ആവുംവിധം പരിശ്രമിക്കുന്നുണ്ട്.
മോദി-അമിത് ഷാ ടീമിന് മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന ദേശീയ മാധ്യമങ്ങളെ പോലെയല്ല ന്യൂസ് ക്ലിക്ക് അടക്കമുള്ള മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സത്യം പറയുന്ന, നിര്‍ഭയരായ മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലറകളില്‍ തള്ളാനാണ് ബിജെപി ശ്രമം.
എതിര്‍ത്താല്‍ ഒന്നുങ്കില്‍ ഗൗരി ലങ്കേഷിന്റെ വിധി, അല്ലെങ്കില്‍ ന്യൂസ് ക്ലിക്കിന്റെ വിധി എന്നാണ് സംഘപരിവാര്‍ ഭീഷണി. ബിജെപിയുടെ മാധ്യമവേട്ടയ്ക്ക് എതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.