ചേർത്തല: നഴ്സിംഗ് വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചതിനും ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്ത വൈസ് പ്രിൻസിപ്പാളിനെയും ഹോസ്പിറ്റൽ അഡ്മിനിട്രേറ്ററെയും മാറ്റി നിർത്തി സമഗ്ര അന്വേഷണം വേണമെന് ആവശ്യപ്പെട്ട് എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും നേതൃത്വത്തിൽ ചേർത്തല മതിലകം എസ് എച്ച് നഴ്സിംഗ് കോളേജിലക്ക് മാർച്ച് നടത്തി.
നഴ്സിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡ് നടത്തിയ സിറ്റിംഗിലാണ് ഗുരുതര ആരോപണങ്ങൾ ഉൾപ്പെടുന്ന പരാതി വിദ്യാർത്ഥികൾ നൽകിയത്. ഡോക്ടേഴ്സിന്റെയും മറ്റ് സ്റ്റാഫുകളുടെയും ചെരുപ്പ് വൃത്തിയാക്കിക്കുക ,ഒ പി ഡിപ്പാർട്ട്മെന്റിൽ ഉൾപ്പടെയുള്ള ശുചിമുറികൾ വൃത്തിയാക്കുക തുടങ്ങി ചുളുങ്ങിയ യൂണിഫോമിന്റെ പേരിൽ വരെ ലൈംഗിക അധിക്ഷേപം നടത്തുക തുടങ്ങിയ പരാതികളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചിരിക്കുന്നത്
മാർച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ട സാംജു സന്തോഷ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബ്രൈറ്റ് എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമൽ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. വി എൻ അൽതാഫ്, കെ സി ശ്യാം, ആർ സച്ചിൻ അജയ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.