തിരുവനന്തപുരം: 63-ാമത് സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് എഐവൈഎഫ് – എഐഎസ്എഫിന്റെ ഹെല്പ്ഡസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്കിൽ കലോത്സവ ഒൺലൈൻസേവനം, ലഘു ഭക്ഷണം, ചുക്ക് കാപ്പി, ഫസ്റ്റെയ്ഡ് സേവനം തുടങ്ങിയവ നൽകുന്നു
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഹെല്പ്ഡസ്ക് സെന്റർ ഉദ്ഘാടനം ചെയ്തു. പൊതുജന സഹായ കൗണ്ടർ എഐവൈഎഫ് സംസ്ഥാനസെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ ആർ എസ് രാഹുൽ രാജ് എകെഎസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ സജിലാൽ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ, പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൽജിഹാൻ, അനുജ എജി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ആന്റസ്, പ്രസിഡന്റ് അബ്ദുളകുട്ടി, എകെഎസ്ടിയു സംസ്ഥാന, സെക്രട്ടറി എഫ് വിൽസൺ, കമ്മിറ്റി അംഗങ്ങളായ അനോജ്, ലോർദാൻ, പ്രവീൺ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെസ്ന, അനീസ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ ശരത്, ശരൺ ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു
ഹെൽപ് ഡെസ്കിൽ വിവിധ സമയങ്ങളിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഭക്ഷ്യ പൊതുവിതണ വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ ,ജില്ലാ അസി സെക്രട്ടറി അരുൺ കെ എസ് ഡെപ്യൂട്ടി മേയർ പി കെ രാജു, ജില്ലാ എക്സ്സിക്യൂട്ടീവ് അംഗം കെ ദേവകി, വി ശശി എം എൽ എ, ചരിത്രകാരൻ നെടുമങ്ങാട് രാമചന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു.