കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ സർക്കാർ നടപടി വൈകുന്നതിനെതിരെ എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഡയറക്ടറിന്റെ ജാതിവിവേചനെതിരെയും തൊഴിലാളി പ്രീണനത്തിനെതിരെയും ദിവസങ്ങളായി വിദ്യാർത്ഥികളും തൊഴിലാളികളും സമരവുമായി രംഗത്തുണ്ട്. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എഐവൈഎഫും എഐഎസ്എഫും രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കക. പ്രശസ്ത സംവിധായകൻ വിനയൻ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാക്കളായ സി കെ ശശിധരൻ,അഡ്വ. വി ബി ബിനു, ജോൺ വി ജോസഫ്, അഡ്വ. ടി പി പ്രദീപ് കുമാർ, കെ അജിത്,ശരത്കുമാർ,റെനീഷ് കാരിമറ്റം,നിഖിൽ ഭാഭു, ജിജോ ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.