വടക്കാഞ്ചേരി: പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐവൈഎഫ്-എഐഎസ്എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുക,ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, ഭഗത്സിംഗ് നാഷണൽ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പിലാക്കുക, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നവംബർ 25 ന് എഐവൈഎഫും-എഐഎസ്എഫും സംയുക്തമായി നടത്തുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സദസ്സ് സംഘടിപ്പിച്ചു.
എഐവൈഎഫും മണ്ഡലം പ്രസിഡന്റ് നിശാന്ത് മച്ചാട് അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സദസ്സ് സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗവും മണ്ഡലം സെക്രട്ടറിയുമായ ഇ എം സതീശൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സോമനാരായണൻ, എഐവൈഎഫും മണ്ഡലം സെക്രട്ടറി കെ എ മഹേഷ്, സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം എ വേലായുധൻ, കെ പി തോമസ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി രാഗിൽ രാധാകൃഷ്ണൻ, എഐവൈഎഫും ജില്ലാ കമ്മിറ്റി അംഗം എം വി സുരേഷ് വി കെ ലിൻസൻ എന്നിവർ സംസാരിച്ചു. മാർച്ചിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പുറപ്പെടുന്ന സഖാക്കളായ കെ.എ മഹേഷ്, നിശാന്ത് മച്ചാട് എന്നിവർക്ക് യാത്രയപ്പ് നൽകി.