ഇരിങ്ങാലക്കുട: യുവ തലമുറയിൽ വളർന്ന് വരുന്ന ലഹരി ആസക്തിയ്ക്കെതിരെ പോരാടാൻ വിദ്യാർത്ഥി യുവജന മഹിള സംഗമം. എഐഎസ്എഫ് – എഐവൈഎഫ് – കേരള മഹിള സംഘം എന്നിവയുടെ നേതൃത്വത്തിൽ അയ്യൻകാളി സ്ക്വയറിൽ നാളെ നാലു മണിയ്ക്ക് വിദ്യാർത്ഥി യുവജന മഹിളാ സംഗമം സംഘടിപ്പിക്കും.
ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംവിധായകൻ കമൽ ഉദ്ഘാടനം നിർവഹിക്കും.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ക്യാമ്പയിൻ വിശദീകരിച്ചു. മഹിള സംഘം മണ്ഡലം പ്രസിഡന്റ് സുമതി തിലകൻ അദ്ധ്യക്ഷത വഹിക്കും.
കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ , മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ. സി ബിജു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി. വി വിബിൻ ,എഐഡി ആർഎം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധദിലീപ്, എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ പങ്കെടുക്കും..