ആലപ്പുഴ: എഐവൈഎഫ് ജില്ലാ നേതൃ ക്യാമ്പ് രണ്ട് ദിവസങ്ങളിലായി മാവേലിക്കര ടൗൺ ഹാളിൽ നടക്കും. മാർച്ച് 11 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം ഡി ശ്രീകുമാർ സ്വാഗതം പറയും.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, എഐവൈഎഫ് ദേശിയ കമ്മിറ്റി അംഗം എ ശോഭ, സംസ്ഥാന കമ്മിറ്റി അംഗം സി എ അരുൺകുമാർ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ എസ് രവി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ തുടങ്ങിയവർ സംസാരിക്കും. സംഘാടക സമിതി കൺവീനർ അംജാദ് സുബൈർ നന്ദി പറയും. തുടർന്ന് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പ്രവർത്തന രേഖ അവതരിപ്പിക്കും.
വൈകിട്ട് കലാപരിപാടികളും തുടർന്ന് എഐവൈഎഫ് മാവേലിക്കര മണ്ഡലം കമ്മിറ്റി അവതരിപ്പിക്കുന്ന അന്വേഷണം എന്ന തെരുവ് നാടകവും അരങ്ങേറും. രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന എഐവൈഎഫ് ചരിത്രം സംഘടന സംഘാടനം എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ ക്ലാസ്സ് നയിക്കും. തുടർന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സംഘടന രേഖ അവതരിപ്പിക്കും.
എഐവൈഎഫ് ദേശിയ കമ്മിറ്റി അംഗം ആർ ജയൻ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ ജി സന്തോഷ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി സോണി, ആർ അഞ്ജലി, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യൂ അമൽ തുടങ്ങിയവർ സംസാരിക്കും. ചർച്ചകൾക്കും തീരുമാനങ്ങൾക്കും ശേഷം വൈകിട്ട് ക്യാമ്പ് അവസാനിക്കും. എഐവൈഎഫ് മണ്ഡലം സെക്രട്ടറി അനു കാരക്കാട് നന്ദി പറയും.