ആലപ്പുഴ: വയനാട് ദുരിതബാധിതർക്കുള്ള സഹായവുമായി ആലപ്പുഴ ജില്ലയിലെ സിപിഐ എഐവൈഎഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങൾ വയനാട് കളക്ഷൻ പോയിന്റിലെത്തിച്ചു. ആലപ്പുഴ ജില്ലാ കൗൺസിൽ ഓഫീസായ ടി വി സ്മാരകത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ലഭിച്ച തുണിത്തരങ്ങളും നിത്യോപയോഗ സാധനങ്ങളും മരുന്നുകളും പാത്രങ്ങളുമാണ് ഇതിലുള്ളത്. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഏറ്റുവാങ്ങി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ടി ടി ജിസ്മോൻ അടക്കം നിരവധി പേർ ആലപ്പുഴ ജില്ലയിൽ നിന്നെത്തിയ വാഹനത്തെ സ്വീകരിക്കാൻ ഉണ്ടായിരുന്നു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പുറപ്പെട്ടത്. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ സദാശിവൻപിള്ള, നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമൽ തുടങ്ങിയവർ പങ്കെടുത്തു.