വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്കായി ആലപ്പുഴയിൽ വിവിധ എഐവൈഎഫ് കമ്മറ്റികളുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ സമാഹരിച്ചു തുടങ്ങി. ആവശ്യ വസ്തുക്കളായ പാക്കേഡ് ഫുഡ്സ് വസ്ത്രങ്ങൾ ചെരുപ്പുകൾ സാനിറ്ററി നാപ്കിൻ ക്ലീനിങ് മെറ്റീരിയൽസ് ടോർച്ച് പലചരക്ക് വസ്തുക്കൾ എന്നിവയാണ് കൈമാറിയത്.
ആവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി എഐവൈഎഫിന്റെ നേതൃത്വത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. മരുന്നുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, പലവ്യന്ജനങ്ങൾ തുടങ്ങി പാർട്ടി ഘടകങ്ങൾ ശേഖരിക്കുന്ന അവശ്യവസ്തുക്കൾ വയനാട് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ ശേഖരിക്കും. ഇതിനായ് വയനാട് എം.എൻ സ്മാരകത്തിൽ കലക്ഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.