ആലപ്പുഴ: ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഗണിക്കുക, റയിൽവേ അവഗണന അവസാനിപ്പിക്കുക,പാസഞ്ചർ ട്രയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.നൂറുകണക്കിന് യുവജനങ്ങൾ അണിനിരണ മാർച്ച് റയിൽവേ സ്റ്റേഷന് മുൻവശം പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം അനു ശിവൻ നന്ദി രേഖപ്പെടുത്തി.മാർച്ചിന് നേതാക്കളായ ആർ അഞ്ജലി,അംജാദ് സുബൈർ,ഷമീറ ഹാരിസ്,എം സന്തോഷ് കുമാർ,ആദർശ് ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.