തൃശ്ശൂർ : തൃശ്ശൂർ മേയറുടെ പ്രവർത്തനങ്ങൾ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് അപമാനകരംമെന്ന് എഐവൈഎഫ് തൃശ്ശൂർ ജില്ല സെക്രട്ടറി പ്രസാദ് പറേരി പറഞ്ഞു. ബിജെപിയുടെയും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെയും കയ്യാൾ പോലെയാണ് മേയർ എം കെ വർഗീസ് നിലവിൽ പ്രവർത്തനം നടത്തുന്നത്. പാർലിമെന്റ് തിരെഞ്ഞെടുപ്പ് സമയത്തും മേയറുടെ പ്രവർത്തനം ഇത്തരത്തിൽ ഉള്ളതായിരുന്നു എന്നും അദ്ദേഹം എഐവൈഎഫ് തൃശൂർ മണ്ഡലം ശില്പശാലഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രസാദ് പറേരി.
ഒളരിക്കരയിൽ നടന്ന ശില്പശാലയിൽ മണ്ഡലം പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി.എം അഖിൽ പ്രവർത്തന രേഖ അവതരിപ്പിച്ചു . യുവാക്കൾ രാഷ്ട്രീയ രംഗത്ത് നിന്ന് വിട്ട് നിൽക്കുന്നത് ഗൗരവമായി കാണണം എന്ന് യോഗം വിലയിരുത്തി. പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ കെ ബി സുമേഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി ഗോപിദാസ്, പ്രവീൺ എ ആർ, സി പി ജോസ്, സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.സ്വാതി രഞ്ജിത്ത് സ്വാഗതവും ട്വിങ്കിൾ മുരളിധരൻ നന്ദിയും പറഞ്ഞു.