Saturday, April 5, 2025
spot_imgspot_img
HomeKeralaകലാപ്രതിഭകൾക്ക് അനുമോദനവുമായി എഐവൈഎഫും എഐഎസ്എഫും

കലാപ്രതിഭകൾക്ക് അനുമോദനവുമായി എഐവൈഎഫും എഐഎസ്എഫും

വാരം :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളെ, എഐവൈഎഫ്, എഐഎസ്എഫ് ഭഗത്സിംഗ് യൂത്ത് ക്ലബ് എന്നുവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.അനുമോദന പരിപാടി സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി. എന്‍. ചന്ദ്രന്‍ ഉദ്ഘടനം ചെയ്തു. പി. കെ രത്‌നാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ മാസ്റ്റര്‍, വെള്ളോറ രാജന്‍, കെ. എം സപ്ന, കെ. പി പ്രശാന്തന്‍, കെ. എം ശംസുദ്ധീന്‍, കെ. പി ദിലീപ്, പി. എ ഇസ്മയില്‍, പി. അനില്‍കുമാര്‍, എ. കെ ഉമേഷ്, കുഞ്ഞില്ലത്ത് ലക്ഷ്മണന്‍, പി. കെ രഞ്ജിമ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടീല്‍ എ ഗ്രേഡ് നേടിയ ഐശ്വര്യ ജ്യോതിഷ്, സംഘനൃത്തത്തില്‍ എ ഗ്രേഡ് നേടിയ ശിവഗംഗ. കെ. എം, ഓയില്‍ പെയിന്റിംഗില്‍ എ ഗ്രേഡ് നേടിയ ജഗന്നാഥ്. കെ. എം, അറബിക് ഉപന്യസം, തര്‍ജമ എന്നിവയില്‍ എ ഗ്രേഡ് നേടിയ അമീന്‍. സി. കെ, കഥകളി, കേരളനടനം എന്നിവയില്‍ എ ഗ്രേഡ് നേടിയ ആദിഷ് പ്രമോദ് എന്നിവരെയും സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രസാങ്കേതിക മേളയിൽ കാര്‍പെന്‍ട്രിയില്‍ എ ഗ്രേഡ് നേടിയ കെ. പി പാര്‍ഥിവിനെയുമാണ് അനുമോദിച്ചത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares