ന്യൂഡൽഹി:എഐവൈഎഫും എഐഎസ്എഫും സംയുക്തമായി നടത്താനിരിക്കുന്ന പാർലമെന്റ് മാർച്ചിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. വർദ്ധിച്ചുവരുന്ന തൊഴിൽ പ്രശ്നം പരിഹരിക്കുക, ഭഗത് സിംഗ് നാഷണൽ എംപ്ലോയിമെന്റ് ആക്ട് പാർലമെന്റ് ഉടൻ പാസക്കുക, ‘ദേശീയ വിദ്യാഭ്യാസ നയം’ (എൻഇപി) ഉടനടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 25-ന്, എഐവൈഎഫും എഐഎസ്എഫും സംയുക്തമായി ഇന്ത്യൻ പാർലമെന്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
അർഹിക്കുന്നവരെ തഴഞ്ഞ് അനർഹകർക്ക് ജോലി നൽകുന്ന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ശക്തമായ ശബ്ദം ഉയർത്തുകയെന്നതുൾപ്പെടെയുള്ള വിവിധ ഉദ്ദേശങ്ങൾ ഉയർത്തിയാണ് നാളെ പാർലമെന്റിനു മുന്നിൽ ശക്തമായ സമരത്തിനു വേദിയാവുക.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും സഖാക്കൾ പങ്കെടുക്കുന്ന ശക്തമായ പ്രതിഷേധത്തിനാണ് പാർലമെന്റ് നാളെ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.