‘വരൂ ദാഹമകറ്റൂ’ ക്യാമ്പയിനുമായി എഐവൈഎഫ്, എഐടിയുസി ഒന്നിച്ചു. ചുട്ടുപൊള്ളുന്ന വേനലിൽ റോഡ് യാത്രക്കാർക്കായി എഐവൈഎഫിന്റെയും എഐടിയുസിയുടെയും നേതൃത്വത്തിൽ നാനാടത്ത് തണ്ണീർപ്പന്തൽ ആരംഭിച്ചു. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കമ്മ്യൂണിസ്റ്റ് പാർട്ടി തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ വേണുഗോപാൽ നിർവഹിച്ചു.
എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അർജുൻ പി എസ്, കോട്ടയം ജില്ലാ കമ്മിറ്റി അംഗം സ്നേഹലക്ഷ്മി, മണ്ഡലം കമ്മിറ്റി അംഗം അശ്വിൻ വേണുഗോപാൽ, എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ രാജേഷ്, എഐടിയുസി ചുമട്ടുതൊഴിലാളി ജില്ലാ കൗൺസിൽ അംഗം എസ് ദിലീപ്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.