തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ ലഹരി വസ്തുക്കളുടെ അതിവേഗ വ്യാപനം തടയുന്നതിനായി എഐവൈഎഫിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം മുൻ നിർത്തി യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന കാഴ്ചപ്പാടോട് കൂടി വിവിധ ക്യാമ്പയിനുകളാണ് എഐവൈഎഫ് സംഘടിപ്പിക്കുന്നത്.
ലഹരിവിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ചു കൊണ്ട് ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളിൽ പ്രവർത്തകരെ സജീവമാക്കുമെന്നും ലഹരി വിരുദ്ധ സദസുകളിലൂടെയും വിവിധ കലാ-കായിക മത്സരങ്ങളിലൂടെയും ഡോക്യുമെൻ്ററികളിലൂടെയും ഷോർട്ട് ഫിലിം ഫെസ്റ്റിവെൽസ്,റോഡ് ഷോ – ഫ്ലാഷ് മോബ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ലഹരിയുടെ വേരറുക്കുന്നതിനാവശ്യമായ പോരാട്ടങ്ങളിൽ എഐവൈഎഫ് പ്രവർത്തകർ വ്യാപൃതരാവുമെന്നും സംസ്ഥാന ടി ടി ജിസ്മോനും എൻ അരുണും അറിയിച്ചു.