തൃശ്ശൂർ: പാലിയേക്കര ടോള്‍പ്ലാസ ഓഫീസ് എഐവൈഎഫ് ഉപരോധിച്ചു. പാലിക്കര ടോൾപ്ലാസയിലെ ടോൾ കൊള്ള അവസാനിപ്പിക്കുക, വർദ്ധിച്ച ടോൾ നിരക്ക് പിൻവലിക്കുക, ടോള്‍പ്ലാസ ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് എഐവൈഎഫ് ടോള്‍പ്ലാസയ്ക്ക് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
മാർച്ച് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉൾപ്പെടെ നിരവധിപോർ പ്രതിഷേധത്തിൽ പങ്കെടുത്തു.