ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ നിരന്തരമായി ഉണ്ടാകുന്ന കുടിവെള്ള പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. അടിയന്തിരമായി കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
എഐവൈഎഫ് ആലപ്പുഴ മണ്ഡലം സെക്രട്ടറി എം കണ്ണൻ, വൈസ് പ്രസിഡന്റ് നിജൂ തോമസ്, എ അനീഷ്, അനീഷ് കണ്ണർകാട്, നവാസ് ബഷീർ, ബിനീഷ് ബാലൻ, മാക്സൻ എന്നിവർ നേതൃത്വം നൽകി.