തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാൻ എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്‌സ് സജ്ജം. ഏത് അടിയന്തര ഘട്ടത്തിലും സഹായത്തിനായി ഭഗത് സിങ് യൂത്ത് ഫോഴ്‌സ് പ്രവർത്തകരെ ബന്ധപ്പെടാം. സംസ്ഥാനത്ത് മഴ ശക്തമായതു മുതൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് യൂത്ത് ഫോഴ്സ് പ്രവർത്തകർ സജ്ജരായി കഴിഞ്ഞിരുന്നു.
സംസ്ഥാനത്ത് പത്ത് ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ ;
തിരുവനന്തപുരം: സുജിത്ത് എം എസ്, 9526128888
കൊല്ലം : ഇ കെ സുധീർ, 9496327851
പത്തനംത്തിട്ട: പ്രശാന്ത്, 8848769511
ആലപ്പുഴ: എം കണ്ണൻ, 8714269619
കോട്ടയം: ഷമ്മാസ് ലത്തീഫ്, 9562303805
ഇടുക്കി: സനീഷ് മോഹൻ, 9544885568
എറണാകുളം: ആൽവിൻ സേവ്യർ, 7012238394
തൃശൂർ: ടി വി വിബിൻ, 9645935358
പാലക്കാട്: ഷാഫി, 9745802064
മലപ്പുറം: യൂസുഫ് കലയത്ത്, 8301843051
കോഴിക്കോട്: ധനേഷ് കാരയാട്, 9847427341
വയനാട്: സാദിഖ്, 7034135157
കണ്ണൂർ: ധീരജ്, 9895694022
കാസർഗോഡ് :പ്രകാശൻ പളളിക്കാപ്പിൽ, 9744006825
എന്താണ് ഭഗത് സിങ് യൂത്ത് ഫോഴ്‌സ്
സനദ്ധ സേവനങ്ങൾക്കായി എഐവൈഎഫിന്റെ നേതൃത്വത്തിൽ ഒരു സേന സജ്ജമായി കഴിഞ്ഞു. സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 10000 പേരുടെ സേനയാണ് എഐവൈഎഫിന്റെ ഭഗത് സിങ് യൂത്ത് ഫോഴ്‌സിനുളളത്. കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് കാലത്തും ഭഗത് സിങ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തിൽ നിരവധിയായ സനദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന ചിന്തയിൽ നിന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് ഫോഴ്‌സ് സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചത്.