ഈരാറ്റുപേട്ട: കോട്ടയം ഇരാറ്റുപേട്ടയിൽ ഉരുൾപൊട്ടിയ മൂന്നിലവ് ടൗണിൽ ദുരന്തനിവാരണ സേനയോടൊപ്പം രക്ഷാപ്രവർത്തനത്തിനത്തിലേർപ്പെട്ട് എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകരും. എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ഭഗത് സിംഗ് യൂത്ത്ഫോഴ്സിന്റെ പ്രവർത്തകരാണ് ദുരന്തം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. ഈരാറ്റുപേട്ട മൂന്നിലവ് ടൗണിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കടകളുൾപ്പെടെ വെള്ളത്തിനടിയിലായി. ലക്ഷക്കണക്കിനു വിലവരുന്ന സാധനങ്ങളാണ് ഉരുൾപ്പൊട്ടലിൽ നശിച്ചത്. ഇവിടങ്ങളിലെല്ലാം വെള്ളമിറങ്ങിയതിനു പിന്നാലെ എഐവൈഎഫ് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
കോട്ടയം മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അടക്കം രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെയെയാണ് രക്ഷപ്പെടുത്തിത്.
കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ തോട് കരവിഞ്ഞതിനെ തുടർന്ന ഒഴുകിപ്പോയ കാറിനെ വടം കെട്ടി നിർത്തി ഡ്രൈവറെ രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് അച്ചൻകോവിലിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.