Thursday, November 21, 2024
spot_imgspot_img
HomeKeralaപതിനായിരം പേരുടെ സന്നദ്ധ സേന; എന്തിനും തയ്യാറാണ് എഐവൈഎഫിന്റെ ഈ ചുണക്കുട്ടികള്‍, ഭഗത് സിങ് യൂത്ത്...

പതിനായിരം പേരുടെ സന്നദ്ധ സേന; എന്തിനും തയ്യാറാണ് എഐവൈഎഫിന്റെ ഈ ചുണക്കുട്ടികള്‍, ഭഗത് സിങ് യൂത്ത് ഫോഴ്‌സിനെ കുറിച്ച് അറിയാം

നദ്ധ സേവനങ്ങള്‍ക്കായി എഐവൈഎഫിന്റെ നേതൃത്വത്തില്‍ ഒരു സേന സജ്ജമായി കഴിഞ്ഞു. സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 10000 പേരുടെ സേനയാണ് എഐവൈഎഫിന്റെ ഭഗത് സിങ് യൂത്ത് ഫോഴ്‌സിനുളളത്. കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് കാലത്തും ഭഗത് സിങ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നിരവധിയായ സനദ്ധ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്ന ചിന്തയില്‍ നിന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് ഫോഴ്‌സ് സംഘടിപ്പിക്കാന്‍ സംഘടന തീരുമാനിച്ചത്.

കോവിഡ് കാലത്ത്, രോഗികളുടെയും മരണപ്പെട്ടവരുടെയും വീടുകള്‍ സാനിറ്റെസ് ചെയ്യാന്‍ ആദ്യം രംഗത്തിറങ്ങിയ സംഘടന എഐവൈഎഫ് ആയിരുന്നു. ബിരിയാണി ചലഞ്ച്, ന്യുസ് പേപ്പര്‍ ചലഞ്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനും നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ഡൗണ്‍ കാലയളവില്‍ പഠന സൗകര്യത്തിനായി മൊബൈല്‍ ഫോണും ടിവിയും വാങ്ങി നല്‍കുന്നതിന്നതിനും സംഘടനയ്ക്ക് കഴിഞ്ഞു.

ലക്ഷക്കണക്കിന് ഭക്ഷ്യക്കിറ്റുകള്‍ ഇക്കാലയളവില്‍ എഐവൈഎഫിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. 2018 ലും 2019 ലും കേരളത്തില്‍ സംഭവിച്ച പ്രളയത്തെ തുടര്‍ന്നുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എഐവൈഎഫിന്റെ യൂത്ത് ഫോഴ്സ് വോളന്റിയര്‍മാര്‍ ആയിരുന്നു. ഇത്തരം പ്രവര്‍ത്തികളുടെ പ്രാധാന്യം മുന്നില്‍ കണ്ടാണ് യൂത്ത് ഫോഴ്‌സിന്റെ പ്രവര്‍ത്തനം എഐവൈഎഫ് സംസ്ഥാന നേതൃത്വം വിപുലീകരിക്കുന്നത്.

ഭഗത് സിങ് യൂത്ത് ഫോഴ്‌സിന്റെ ലക്ഷ്യങ്ങള്‍

വാര്‍ഡ് തലം വരെ സേനാഗംങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പാലിയേറ്റീവ് പ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്തദാനം, ദുരന്ത നിവാരണം, ജീവകാരുണ്യം, സന്നദ്ധ സേവനം, എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുക.കൂടാതെ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും ഭഗത് സിങ് യൂത്ത് ഫോഴ്‌സ് ലക്ഷ്യമിടുന്നു

പ്രവര്‍ത്തനരീതി

മണ്ഡല അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് 25 വോളന്റിയര്‍മാരെങ്കിലും പ്രവര്‍ത്തനങ്ങനള്‍ക്ക് സജ്ജമായിട്ടുണ്ടാകണം. ദുരിത നിവാരണ പ്രവര്‍ത്തനങ്ങളക്കെല്ലാം പരിശീലനം ലഭിച്ച യുവതി യുവാക്കളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നത്. ആഗസ്റ്റ് മാസത്തോടു കൂടി പഞ്ചായത്ത് തലം വരെയുളള പരിശീലനം പൂര്‍ത്തിയാക്കി യുവാക്കളെ സജീവമാക്കുകയാണ് എഐവൈഎഫ് ലക്ഷ്യമിടുന്നത്.

സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുളള വിപുലമായ പദ്ധതികളാണ് എഐവൈഎഫ് മുന്നോട്ട് വെയ്ക്കുന്നത്. അതിനായി 10000 പേരുടെ ലിസ്റ്റ് കൈമാറാന്‍ എഐവൈഎഫ് സജ്ജമാണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഭഗത് സിംങ് യൂത്ത് ഫോഴിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേരാണ് പിന്തുണയുമായി രംഗത്ത് വരുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares