പുനലൂര്‍: കോർപ്പറേറ്റുകളുടെ അമിതമായ സാമ്പത്തിക ലാഭത്തിനു വേണ്ടി രാജ്യത്തിന്റെ പരിസ്ഥിതിയെയും കാലവസ്ഥയെയും ചൂഷണം ചെയ്യുകയാണെന്ന് എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര് തിരുമലൈ. എഐവൈഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭഗത്സിംഗ് യൂത്ത് ഫോഴ്സിന്റെ സംസ്ഥാന ക്യാമ്പ് ഇടമണ്ണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ഭഗത്സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കണ്‍വീനര്‍ എസ്.വിനോദ്കുമാര്‍ സ്വാഗതം ആശംസിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര് എസ് രാഹുല്‍രാജ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.ആര് സജിലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത വിന്‍സന്റ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് നിധീഷ്, സിപിഐ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കെ രാധാകൃഷ്ണന്, ജോബോയ് പെരേര, എഐവൈഎഫ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ആര് ശ്രീരശ്മി, ഇ കെ സുധീര്‍, സംഘാടക സമിതി ചെയര്മാന് എല്‍ ഗോപിനാഥപിള്ള, കണ്‍വീനര്‍ ശരത് എന്നിവര്‍ സംസാരിച്ചു.
ഭഗത്സിംഗ് യൂത്ത് ഫോഴ്സിന്റെ ക്യാമ്പ് ലീഡറായി എസ്.വിനോദ്കുമാറിനെയും ഡെപ്യൂട്ടി ലീഡര്‍മാരായി സി.പി.നിസാര്‍,അനുശ്രീ.എന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ക്യാമ്പ് നാളെ സമാപിക്കും.