വയനാട് ദുരിതബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു കൊടുക്കുന്ന വയനാടിന് ഒരു കൈത്താങ്ങ് എന്ന ക്യാമ്പയിന്റെ ഭാഗമായി എഐവൈഎഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണൻ ബിരിയാണി ചലഞ്ച് ഉൽഘാടനം ചെയ്തു. ചിറയം വിശ്വദീപ്തി സ്കൂളിൽ നടത്തിയ ബിരിയാണി ചലഞ്ചിൽ നാലായിരത്തിൽ പരം ഓർഡറുകൾ ഉണ്ടായിരുന്നു. ഒരു ബിരിയാണിക്ക് 120 രൂപ നിരക്കിൽ വീടുകളിൽ എത്തിച്ചു നൽകി. ചലഞ്ചിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും വയനാട്ടിൽ ദുരിത മേഖലകളിൽ 10 വീട് നിർമിച്ചുകൊടുക്കുവാൻ ആണ് ഉപയോഗിക്കുന്നത്.
മണ്ഡലം പ്രസിഡന്റ് പി എം നിസാമുദ്ദീൻ, സെക്രട്ടറി കെ എ അൻഷാദ്, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ അയ്യൂബ് ഖാൻ,ജോർജ് മേനാച്ചേരി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ സുരേഷ്,അസിസ്റ്റന്റ് സെക്രട്ടറി വി എ ഷെബീർ, എം ടി നിക്സൺ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലിം, അർജുൻ രവി, സനു മോഹൻ, സിജി ബാബു ജോജോ കൈതവളപ്പിൽ, പി രാജീവ്, ലതാപുരുഷൻ, ഉഷ രവി,സാജു പേരെപറമ്പ്, അഫ്സൽ എരമം, മെൽവിൻ വർഗീസ്,സിപി ഷെഫീഖ്, ജിതിൻ മെച്ചേരി തുടങ്ങിയവർ പങ്കെടുത്തു.