പന്തളം: മുനിസിപ്പാലിറ്റിയിലെ പട്ടികജാതി വിഭാഗക്കാർക്ക് ഭൂമി വാങ്ങാൻ സർക്കാർ അനുവദിച്ച തുകയിൽ നിന്നും 35000 രൂപാ കൈകൂലി വാങ്ങിയ ഒന്നാം വാർഡ് കൗൺസിലർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് പന്തളം മുൻസിപ്പാലിറ്റി കൗൺസിൽ ഉപരോധിച്ചു.
ഉപരോധ സമരം എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം ശ്രീനാദേവികുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പന്തളം മണ്ഡലം പ്രസിഡന്റ് പ്രദീപ് കുരമ്പാല, ജില്ലാ കമ്മിറ്റി അംഗം ഉമേഷ് വി. ആർ, രതീഷ്കുമാർ ആർ, മണ്ഡലം കമ്മറ്റി അംഗം ഇബ്രാഹിം റാവുത്തർ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
സിപിഐ പന്തളം മണ്ഡലം സെക്രട്ടറി ജി. ബൈജു, വി. എം. മധു, എസ്. അജയകുമാർ, എസ് സുദർശനൻ, ശ്യാം പെരുമ്പുളിക്കൽ തുടങ്ങിയവർ സംഭവ സ്ഥലത്ത് എത്തി. പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭയിൽ ജയിച്ച് കയറിയ പതിനെട്ട് അംഗങ്ങൾ അയപ്പന്റെ പതിനെട്ട് പടികളെ അല്ല അഴിമതിയുടെ പതിനെട്ട് അടവും പയറ്റിതെളിഞ്ഞവരാണന്നും അയ്യപ്പ ഭക്തിയല്ല കൊടുങ്ങല്ലൂർ ഭരണി പാട്ടാണ് ചെയർപേഴ്സണും ബി ജെ പി അംഗങ്ങളും നടത്തുന്നെതെന്നും ശ്രീനാദേവികുഞ്ഞമ്മ പറഞ്ഞു.
എഐവൈഎ ഫ് പന്തളം മണ്ഡലം പ്രസിഡന്റ് പ്രദീപ് കുരമ്പാല, ജില്ലാ കമ്മിറ്റി അംഗം ഉമേഷ് വി ആർ രതീഷ് കുമാർ ആർ, ഇബ്രാഹിം റാവുത്തർ, ശ്രീജു തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
സിപിഐ പന്തളം മണ്ഡലം സെക്രട്ടറി ജി ബൈജു, വി എം മധു, എസ് അജയകുമാർ, എസ് സുദർശനൻ, ശ്യാം പെരുമ്പുളിക്കൽ തുടങ്ങിയവരും സമര സ്ഥലത്ത് എത്തി. പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിച്ചത്.