തിരുവനന്തപുരം: പ്രണയപകയുമായി ബന്ധപ്പെട്ട് ക്യാമ്പസുകൾ കേന്ദ്രീകരിച്ചുകൊണ്ട് ശക്തമായ ബോധവത്കരണം നടത്താനൊരുങ്ങി എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രണയവുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിൽ തുടർച്ചയായി ഉണ്ടാവുന്ന കൊലപാതകങ്ങൾ നമ്മുടെ യുവത്വത്തിനിടയിലുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതിനെയെല്ലാ നമുക്ക് നമുടെ നിയമത്തിലൂടെ പ്രതിരോധിക്കുക എന്നത് സാധ്യമായ കാര്യമല്ല. ഇപ്പോൾ അന്ധവിശ്വാസങ്ങൾക്കെതിരായും ലഹരിക്കെതിരായും നിരവധി ക്യാമ്പെയ്നുകളാണ് എഐവൈഎഫിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്.
ഈ വിഷയം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ശക്തമായ ബോധവത്കരണ ക്യാമ്പെയ്ൻ കലാലയങ്ങൾ കേന്ദ്രീകരിച്ചും യുവാക്കൾക്കിടയിലും നടത്താൻ എഐവൈഎഫ് തീരുമാനിച്ചതായി എഐവൈഎഫ് നേതൃത്വം വ്യക്തമാക്കി.