ഇരിഞ്ഞാലക്കുട: സമൂഹത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന സന്ദേശം ഉയർത്തി, ശാന്തി സദനത്തിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ചു എഐവൈഎഫ്-എഐഎസ്എഫ് പ്രവർത്തകർ. അമ്മമാർക്കൊപ്പം ഓണസദ്യ കഴിച്ച് പാട്ടും പറച്ചിലുമായി പ്രവർത്തകർ ഓണം ആഘോഷിച്ചു.
ഓണാഘോഷം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്തു. പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഥുൻ പോട്ടക്കാരൻ സ്വാഗതവും അരുൺ പി ആർ നന്ദി രേഖപ്പെടുത്തി.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, കെ സി ബിജു, ടി വി വിബിൻ, ശാന്തി സദൻ മദർ സുപ്പീരിയർ എന്നിവർ സംസാരിച്ചു.