Friday, November 22, 2024
spot_imgspot_img
HomeKeralaഗൃഹനാഥന്റെ ആത്മഹത്യ; ആക്സിസ് ബാങ്കിന്റെ ക്വട്ടേഷൻ ബന്ധത്തിനെതിരെ ഉപരോധം തീർക്കാൻ എഐവൈഎഫ്

ഗൃഹനാഥന്റെ ആത്മഹത്യ; ആക്സിസ് ബാങ്കിന്റെ ക്വട്ടേഷൻ ബന്ധത്തിനെതിരെ ഉപരോധം തീർക്കാൻ എഐവൈഎഫ്

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ഗൃഹനാഥന്റെ ആത്മഹത്യ ആക്സിസ് ബാങ്ക്-ഗുണ്ടാ ക്വട്ടേഷൻ പ്രവണതയ്ക്കെതിരെ എഐവൈഎഫ് പ്രതിഷേധം. വീടിലെത്തി ഭീഷണിപ്പെടുത്തിയ ​ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യുക, വായ്പ തുക എഴുതി തള്ളുക, കുടുംബത്തിനു നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി ആക്സിസ് ബാങ്കിനു മുന്നിൽ ഏപ്രിൽ 4ന് ഉപരോധം സംഘടിപ്പിക്കും.

കുടിശ്ശിക പിരിക്കുന്നതിനായി ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വ്യക്തികൾ കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുഞ്ഞാറുകളി ശശിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മാനസികമായി തകർക്കുകയും ചെയ്തതിനെ തുടർന്ന് ആണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്.

ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ എഐവൈഎഫ് ചേർത്തല ആക്സിസ് ബാങ്ക് മാനേജരെ ഉപരോധിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares