Sunday, November 24, 2024
spot_imgspot_img
HomeKeralaആശുപത്രി ശുചീകരണവും സൗജന്യ ഭക്ഷണ വിതരണവുമായി എഐവൈഎഫ്

ആശുപത്രി ശുചീകരണവും സൗജന്യ ഭക്ഷണ വിതരണവുമായി എഐവൈഎഫ്

തിരുവല്ല ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കിടപ്പു രോഗികൾക്കും, കൂട്ടിരുപ്പുകാർക്കുമായി നടത്തിവരുന്ന “വിശപ്പു രഹിത ഭക്ഷണം” പദ്ധതിയുടെ ഭാ​ഗമായി എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മറ്റി ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലൊട്ടാകെ നടപ്പാക്കുന്ന ശൂചീകരണവാരാഘോഷത്തിന്റെ ഭാ​ഗമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റൽ പരിസരം ശുചീകരണം സംഘടിപ്പിച്ചു. എഐവൈഎഫ് ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ്‌ തമ്പി ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, വൈസ് പ്രസിഡന്റ് ശിവപ്രസാദ് നായർ ജോയിൻ സെക്രട്ടറി ലിജു വർഗീസ്, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം അനിൽ കുമാർ , എഐവൈഎഫ് കമ്മിറ്റി അംഗങ്ങളായ ബിൻസൺ ജോർജ് , ജിജോ ചാക്കോ,ഹരികൃഷ്ണൻ കെ എ ,മനോജ് കൊച്ചുവീട്ടിൽ ,മനീഷ് മാത്യു ,ജ്യോതിഷ് ജോയ് , ചന്ദ്രേഷ് ഇ സി ,ടിനു പി തങ്കച്ചൻ, അനിത പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares