തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തി ആക്കരുത്, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസുകളിലേക്ക് എഐവൈഎഫ് നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.
ആലപ്പുഴയിൽ നടന്ന മാർച്ച് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ഒഴിവുകൾ പൂഴ്ത്തിവയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 27,000 പേരാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാലങ്ങളായി ജോലിയും പ്രതീക്ഷിച്ചിരിക്കുന്നത്. സർക്കാർ സർവീസിലെ താൽക്കാലിക ജോലികളിൽ കരാർനിയമനം നടപ്പിലാക്കിയാൽ എഐവൈഎഫ് ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകും. തസ്തികകളിൽ സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാ നും കുടുംബശ്രീ, കെക്സ്കോൺ അടക്കമുള്ള എജൻസികൾ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള നീക്കം ചെറുത്ത് തോൽപ്പിക്കേണ്ടതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പിഎസ്സി നിയമനം നടന്ന സംസ്ഥാനം കേരളമാണ്. വിരമിച്ചവർക്ക് വീണ്ടും നിയമനവും കരാർ നിയമനവും നൽകി തൊഴിൽ മേഖലയെ ഇല്ലായ്മ സൃഷ്ടിക്കുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ടി ടി ജിസ്മോൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എൻ അരുൺ എറണാകുളത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ അഡ്വ. കെ കെ സമദ് കോഴി ക്കോടും അഡ്വ. ആർ ജയൻ കോട്ടയത്തും കെ ഷാജഹാൻ പാലക്കാടും മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസി ഡൻ്റ് പ്രസാദ് പാറേരി തൃശൂരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ശ്രീജിത്ത് കാസർകോടും മാർച്ച് ഉദ്ഘാടനം ചെയ്തു.