കളമശ്ശേരി: സംസ്ഥാനത്ത് കാലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക നുണപ്രചാരണം നടത്തിയതിനു സന്ദീപ് ജി വാര്യരുൾപ്പെടെയുള്ളവർക്കെതിരെ പരാതിയുമായി എഐവൈഎഫ് രംഗത്ത്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ കളമശ്ശേരി പൊലീസിൽ പരാതി നൽകി.
കേരള സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക, മുസ്ലീം സമുദായത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രചാരണങ്ങൾ എല്ലാം സന്ദീപ് വാര്യരടക്കം നടത്തിയിട്ടുള്ളത്. ഇവർക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.