Thursday, November 21, 2024
spot_imgspot_img
HomeKeralaലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി; പ്രതിഷേധ മാർച്ചുമായി എഐവൈഎഫ്

ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി; പ്രതിഷേധ മാർച്ചുമായി എഐവൈഎഫ്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാർച്ച് സഘടിപ്പിക്കും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം മാർച്ച് ഉദ്ഘാടനം ചെയ്യും.

ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, ആവശ്യമായ കപ്പൽ സർവീസ് പുനരാംരംഭിക്കുക, കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാർക്ക് അടിയന്തര ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares