മൂവാറ്റുപുഴ: നിർധന രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിക്കുന്നു. 21 മുതൽ 24 വരെ മൂവാറ്റുപുഴയുടെ വിവിധ പ്രദേശങ്ങളിൽ കേക്ക് വിൽപ്പന നടത്തി ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് നൽകും.
കേക്ക് ചലഞ്ച് സംസ്ഥാന പ്രസിഡന്ററ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എൽ എ അജിത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ബി നിസാർ, ഗോവിന്ദ് എസ് കുന്നുംപുറം, അൻഷാജ് തേനാലി തുടങ്ങിയവർ പങ്കെടുത്തു. എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കേക്ക് ചലഞ്ച് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു.