തെളിമായർന്ന ആശയസ്‌ഫുടതയും പ്രത്യയശസ്ത്ര കാഴ്‌ചപ്പാടും കൃത്യമായ നിലപാടുമായിരുന്നു സഖാവ് കാനം രാജേന്ദ്രൻ.സിപിഐയെയും എൽഡിഎഫിനേയും മുന്നോട്ട് കൊണ്ടുപോകാൻ കാനം വഹിച്ച പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന സഖാവ് കാനം രാജേന്ദ്രൻ എഐവൈഎഫിന് എന്നും കരുത്തു പകർന്ന നേതാവായിയുന്നു.
എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായും ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ എക്കാലത്തും വിദ്യാർത്ഥി, യുവജന സംഘടന പ്രവർത്തകർക്ക് ആവേശം പകർന്നു കൂടെ നിന്നു അദ്ദേഹം.
ജനനായകൻ പിന്നിട്ടവഴികളത്രയും സമരങ്ങളുടെതായിരുന്നു. മികച്ച നിയസഭാ സാമാജികൻ എന്ന പേരെടുത്ത അദ്ദേഹം, തൊഴിലാളി മുന്നേറ്റങ്ങളുടെ അമരക്കാരൻ ആയിരുന്നു. സഖാവിന്റെ വിടവാങ്ങൽ പാർട്ടിയ്ക്കും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്തും തീരാ നഷ്ടമാണ്. ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളിയെ നേരിടുന്ന ഇക്കാലത്തു കാനം രാജേന്ദ്രനെ പോലൊരു പോരാളിയുടെ നഷ്ടം നികത്താൻ കഴിയാത്ത ശൂന്യതയാണ്. പ്രിയപ്പെട്ട സഖാവിനു എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ അന്ത്യാഭിവാദ്യങ്ങൾ…