എഐവൈഎഫ് സംസ്ഥാന യുവതി സബ് കമ്മറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാടിന്റെ നിര്യാണത്തില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. യുവത്വത്തിന്റെ ഊര്‍ജസ്വലതയോടെ അവകാശ സമര പോരാട്ടങ്ങളില്‍ യുവജനങ്ങളെ അണിനിരത്തുന്നതില്‍ സജീവ സാന്നിധ്യമായിരുന്നു സഖാവ് ഷാഹിന എന്ന് എഐവൈഎഫ് അനുശോചനത്തില്‍ രേഖപ്പെടുത്തി.
വിലമതിക്കാനാവാത്തതായിരുന്നു സഖാവിന്റെ സംഘടന വിധേയത്വവും നേതൃഗുണവും. സൗമ്യവും ശാന്തവുമായ പെരുമാറ്റത്തിന്നുടമയായ ഷാഹിന ഏവരോടും നിറഞ്ഞ ചിരിയോടെ എല്ലായ്പ്പോഴും ഇട പെടുന്ന സഖാവായിരുന്നു. പാലക്കാട് ജില്ലയില്‍ എഐവൈഎഫിനെ വളര്‍ത്തുന്നതില്‍ മാതൃകപരമായ ഇടപെടലുകളാണ് സഖാവ് നടത്തിയിരുന്നതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.